വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും. വെള്ളത്തിൽ എളുപ്പം വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
മണ്ണിലാണ് പീസ് ലില്ലി സാധാരണമായി വളരുന്നതെങ്കിലും ഇത് വെള്ളത്തിലും എളുപ്പം വളരും. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.
മണ്ണിലും വെള്ളത്തിലും നന്നായി വളരുന്ന ഇൻഡോർ ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് മണ്ണിലും വെള്ളത്തിലും എളുപ്പം വളരുന്ന ചെടിയാണ്. ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് പടർന്ന് വളരുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് ലഭിക്കും.
ചെറിയ പരിചരണത്തോടെ വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് വീടിനെ കൂടുതൽ മനോഹരമാക്കും.
തിളക്കമുള്ള ഇലകളാണ് ഫിലോഡെൻഡ്രോൺ ചെടിക്കുള്ളത്. ഇത് വെള്ളത്തിലും നന്നായി വളരും.
മണ്ണില്ലാതെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ