ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. കിടപ്പുമുറിയിൽ ഇത് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
life/home Jun 17 2026
Author: Ameena Shirin Image Credits:Getty
Malayalam
വായുശുദ്ധീകരിക്കുന്നു
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുശുദ്ധീകരിക്കാൻ സിസി പ്ലാന്റിന് സാധിക്കും. അതിനാൽ ഇത് കിടപ്പുമുറിയിൽ വളർത്താൻ കൂടുതൽ അനുയോജ്യമാണ്.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കും
സിസി പ്ലാന്റ് കിടപ്പുമുറിയിൽ വളർത്തുന്നത് ശാന്തമായ അന്തരീക്ഷം ലഭിക്കാനും അതിലൂടെ നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
വെളിച്ചം ആവശ്യമില്ല
സിസി പ്ലാന്റിന് വളരാൻ കൂടുതൽ പ്രകാശത്തിന്റെ ആവശ്യമില്ല. ചെറിയ വെളിച്ചത്തിലും നന്നായി വളരുന്ന ചെടിയാണിത്. അതിനാൽ എളുപ്പം കിടപ്പുമുറിയിൽ വളർത്താം.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കും
മനോഹരമായ ഇൻഡോർ ചെടിയാണ് സിസി പ്ലാന്റ്. ഇത് മുറിക്കുള്ളിൽ വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഈർപ്പം നിലനിർത്തുന്നു
സിസി പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ കിടപ്പുമുറിയിൽ ഈർപ്പം നിലനിർത്താൻ ഇത് വളർത്തുന്നതിലൂടെ സാധിക്കും.
Image credits: Getty
Malayalam
പൊടിപടലങ്ങൾ ഇല്ലാതാക്കും
കട്ടിയുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ഇത് മുറിക്കുള്ളിലെ പൊടിപടലങ്ങൾ വലിച്ചെടുക്കാനും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
അലർജി പ്രശ്നങ്ങൾ ഇല്ല
ശക്തമായ ഗന്ധമോ അലർജിക്ക് കാരണമാകുന്ന പൂമ്പൊടിയോ ഇതിൽ ഇല്ലാത്തതുകൊണ്ട് തന്നെ കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല.