Malayalam

കൊതുകിനെ തുരത്താം

മഴക്കാലത്താണ് കൂടുതലും കൊതുകിന്റെ ശല്യം ഉണ്ടാകുന്നത്. കൊതുകിനെ തുരത്താൻ വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ.

Malayalam

പുതിന

പുതിനയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് കഴിയില്ല. അതിനാൽ ഇത് വീടിനുള്ളിൽ വളർത്തുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

Image credits: PINTEREST
Malayalam

ജമന്തി

മനോഹരമായ പൂക്കളുള്ള ചെടിയാണ് ജമന്തി. വീടിനുള്ളിൽ ജമന്തി ചെടി വളർത്തുന്നത് കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

ലാവണ്ടർ

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. എന്നാൽ ഇതിന്റെ ഗന്ധം കൊതുകിന് അതിജീവിക്കാൻ സാധിക്കുകയില്ല. ഇത് വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിന്റെ സിട്രസ് ഗന്ധം കൊതുകിന് അതിജീവിക്കാൻ കഴിയാത്തതാണ്. ഇത് വീടിനുള്ളിൽ വളർത്തുന്നത് കൊതുക് ശല്യം ഇല്ലാതാക്കാൻ സഹായിക്കും.

Image credits: pinterest
Malayalam

റോസ്‌മേരി

നിരവധി ഗുണങ്ങളുള്ള ചെടിയാണ് റോസ്‌മേരി. ഇത് വീടിനുള്ളിൽ വളർത്തുന്നത് കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

സിട്രോണെല്ല

സിട്രോണെല്ല ചെടിയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല. അതിനാൽ ഇത് വീടിനുള്ളിൽ വളർത്തുന്നത് കൊതുക് വരുന്നതിനെ തടയും.

Image credits: instagram
Malayalam

തുളസി

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെയും മറ്റു ജീവികളെയും അകറ്റി നിർത്താൻ സഹായിക്കും.

Image credits: instagram

കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

മഴക്കാലത്ത് വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ

കൊതുക് ശല്യം ഇല്ലാതാക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ