ഓരോ ചെടിക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും ഈർപ്പം ഇല്ലാതാക്കാനും ഈ ചെടികൾ വളർത്തൂ.
life/home Jun 05 2026
Author: Ameena Shirin Image Credits:chatgpt
Malayalam
പീസ് ലില്ലി
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ പീസ് ലില്ലി ചെടി വളർത്തുന്നത് ഗുണകരമാണ്. ഇത് വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും ഈർപ്പം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ കഴിയും.
Image credits: Getty
Malayalam
കറ്റാർവാഴ
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് വീടിനുള്ളിൽ വളർത്തുന്നത് ശുദ്ധവായു ലഭിക്കാനും നല്ല തണുപ്പ് കിട്ടാനും സഹായിക്കും.
Image credits: Getty
Malayalam
അരേക്ക പാം
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് തടയാനും ശുദ്ധമായ വായു ലഭിക്കാനും അരേക്ക പാം ചെടി വളർത്തുന്നത് ഗുണകരമാണ്.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ചെടിക്ക് ഈർപ്പത്തെ ആഗിരണം ചെയ്യാനും തണുപ്പ് നിലനിർത്താനും സാധിക്കും.
Image credits: Getty
Malayalam
സിസി പ്ലാന്റ്
മനോഹരമായ ഈ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. സിസി പ്ലാന്റ് ഈർപ്പത്തെ ആഗിരണം ചെയ്യുന്നു.