പാത്രം കഴുകുന്ന സ്പോഞ്ച് മൂന്ന് ആഴ്ചയിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം. ഇതിൽ അഴുക്കും ഈർപ്പവും ഉണ്ടാവുകയും അണുക്കൾ വളരുകയും ചെയ്യുന്നു.
life/home Jun 02 2026
Author: Ameena Shirin Image Credits:Getty
Malayalam
സ്‌ക്രബറുകൾ
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബറുകൾ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതായിരിക്കും. കൂടുതൽ നാൾ ഇത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
Image credits: our own
Malayalam
നോൺസ്റ്റിക് പാത്രങ്ങൾ
നോൺസ്റ്റിക് പോട്ട്, പാൻ, അടുക്കള പാത്രങ്ങൾ എന്നിവ വർഷങ്ങളോളം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കാം. കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് ഇതിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
കട്ടിങ് ബോർഡ്
രണ്ട് മാസം കൂടുമ്പോൾ പ്ലാസ്റ്റിക് കട്ടിങ് ബോർഡ് മാറ്റാൻ ശ്രദ്ധിക്കണം. ഇതിൽ ഭക്ഷണ സാധനങ്ങളുടെ കറ പറ്റിപ്പിടിക്കാനും അണുക്കൾ ഉണ്ടാവാനും കാരണമാകും.
Image credits: Getty
Malayalam
പ്ലാസ്റ്റിക് പാത്രങ്ങൾ
പ്ലാസ്റ്റിക് പാത്രങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കറ പറ്റിപ്പിടിക്കുകയോ ദുർഗന്ധം വരുകയോ ചെയ്താൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
അടുക്കള ടവൽ
അടുക്കള ടവലിൽ അഴുക്കും ഈർപ്പവും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വർഷത്തിൽ കൂടുതൽ ഇവ ഉപയോഗിക്കരുത്.
Image credits: pexels
Malayalam
തടികൊണ്ടുള്ള പാത്രങ്ങൾ
തടികൊണ്ടുള്ള കട്ടിങ് ബോർഡ്, സ്പൂൺ, പാത്രങ്ങൾ എന്നിവയിൽ ഈർപ്പം പറ്റിപ്പിടിക്കാനും അണുക്കൾ വളരാനും കാരണമാകും. ഇത് ഇടയ്ക്കിടെ മാറ്റാൻ മറക്കരുത്.