ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇത് വീടിനുള്ളിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീടിനുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നത് അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും വായു ശുദ്ധീകരിക്കാനും സഹായിക്കും.
പീസ് ലില്ലി ചെടിക്ക് അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താൻ സാധിക്കും. അതിനാൽ ഇത് വീടിനുള്ളിൽ വളർത്തുന്നത് ഗുണകരമാണ്.
വായു ശുദ്ധീകരിക്കാനും, ഈർപ്പം നിലനിർത്താനും കഴിയുന്നതുകൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാനും കിടപ്പുമുറിയിൽ പീസ് ലില്ലി വളർത്തുന്നത് ഗുണകരമാണ്.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കുറച്ച് വെള്ളവും നേരിട്ടല്ലാത്ത വെളിച്ചവുമാണ് ആവശ്യം.
വീടിനുള്ളിൽ പ്രകൃതിദത്തമായ അന്തരീക്ഷം ഉണ്ടാകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വീടിനുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരുന്നു.
വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 6 ഇൻഡോർ ചെടികൾ
മണ്ണില്ലാതെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ