Malayalam

സിസി പ്ലാന്റ്

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാനും ശുദ്ധവായു കിട്ടാനും സഹായിക്കും. സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

വായുശുദ്ധീകരിക്കുന്നു

സിസി പ്ലാന്റിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് വായുശുദ്ധീകരണം. ഇത് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കുന്നു.

Image credits: Getty
Malayalam

പരിചരണം കുറവാണ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇത് എവിടെയും എളുപ്പം വളരുന്ന ചെടിയാണ്.

Image credits: Getty
Malayalam

ചെറിയ വെളിച്ചം മതി

സിസി പ്ലാന്റിന് ചെറിയ പ്രകാശം മാത്രമാണ് ആവശ്യം. അതിനാൽ കിടപ്പുമുറികളിലും ഇത് എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

മാനസികാരോഗ്യം മെച്ചപ്പെടും

വീടിനുള്ളിൽ സിസി പ്ലാന്റ് പോലുള്ള ചെടികൾ വളർത്തുന്നത് സ്‌ട്രെസ് കുറയ്ക്കാനും സമാധാന അന്തരീക്ഷം പകരാനും സഹായിക്കും.

Image credits: Getty
Malayalam

വെള്ളം കുറച്ച് മതി

സിസി പ്ലാന്റിന് കൂടുതൽ വെള്ളമൊഴിക്കേണ്ടി വരുന്നില്ല. അമിതമായി വെള്ളമൊഴിക്കുന്നത് ചെടി പെട്ടെന്ന് നശിക്കാൻ കാരണമാകും.

Image credits: Getty
Malayalam

പോഷകഗുണമുള്ള മണ്ണ്

നല്ല പോഷക ഗുണമുള്ള മണ്ണിൽ ആയിരിക്കണം സിസി പ്ലാന്റ് വളർത്തേണ്ടത്. അതേസമയം ചെടിയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.

Image credits: Getty

വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും പൂപ്പൽ ഇല്ലാതാക്കാനും നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

അടുക്കളയിൽ നിന്നും നിർബന്ധമായും മാറ്റേണ്ട 7 വസ്തുക്കൾ

കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ