മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങൾ.
life/home Jul 24 2026
Author: Ameena Shirin Image Credits:Getty
Malayalam
വെള്ളം കെട്ടിനിർത്തരുത്
വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകും.
Image credits: Getty
Malayalam
വാതിലും ജനാലകളും അടയ്ക്കാം
അതിരാവിലെയും വൈകുന്നേരങ്ങളിലും ജനാലകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. ഈ സമയങ്ങളിലാണ് കൊതുക് കൂടുതലായി കാണപ്പെടുന്നത്.
Image credits: Getty
Malayalam
കർപ്പൂരം കത്തിക്കാം
വൈകുന്നേരങ്ങളിൽ കർപ്പൂരം കത്തിച്ചുവെയ്ക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
Image credits: Getty
Malayalam
ചെടികൾ വളർത്താം
തുളസി, റോസ്‌മേരി, ലാവണ്ടർ തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും. കാരണം ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് കഴിയില്ല.
Image credits: Getty
Malayalam
വായു സഞ്ചാരം ഉണ്ടാവണം
വീടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടെങ്കിൽ കൊതുകുകൾ അധികം വീടിനുള്ളിൽ നിൽക്കില്ല. അതിനാൽ വീടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
Image credits: Getty
Malayalam
സുഗന്ധതൈലങ്ങൾ
വേപ്പ്, ലാവണ്ടർ, പുതിന, സിട്രോണെല്ല തുടങ്ങിയ സുഗന്ധതൈലങ്ങൾ വെള്ളത്തിൽ ചേർത്ത് വീടിനുള്ളിൽ സ്പ്രേ ചെയ്യുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.