അടുക്കളയിലും ബാത്റൂമിലും സ്ഥിരമായി കാണുന്ന ഒന്നാണ് പാറ്റ. പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കുന്നത് പാറ്റ വരാൻ കാരണമാകും. അതിനാൽ അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം.
വാതിൽ, ജനാലകൾ, ചുവരിലെ വിള്ളലുകൾ എന്നിവയിലൂടെയൊക്കെ പാറ്റ വീടിനുള്ളിൽ കയറാൻ സാധ്യതയുണ്ട്. വീടിനുള്ളിലെ വിള്ളലുകൾ അടയ്ക്കാൻ ശ്രദ്ധിക്കണം.
പെപ്പർമിന്റ്, യൂക്കാലിപ്റ്റസ്, റോസ്മേരി എന്നിവയുടെ സുഗന്ധതൈലങ്ങൾ വീടിനുള്ളിൽ സ്പ്രേ ചെയ്യുന്നത് പാറ്റ വരുന്നത് തടയാൻ സഹായിക്കും.
വയണ ഇല ഉപയോഗിച്ചും പാറ്റ വരുന്നത് തടയാൻ സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാറ്റയ്ക്ക് കഴിയില്ല.
പാറ്റ സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിൽ അല്പം ബേക്കിംഗ് സോഡ വിതറിയിടുന്നത്, ഇത് വരുന്നതിനെ തടയാൻ സഹായിക്കും.
എപ്പോഴും ഈർപ്പം ഉണ്ടാവുന്ന സ്ഥലങ്ങളിലാണ് പാറ്റ വരാറുള്ളത്. അതിനാൽ അടുക്കളയും വീടകവും ഉണക്കി വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം വരുന്നതും തടയാൻ ഇങ്ങനെ ചെയ്യൂ
നല്ല ഉറക്കം കിട്ടാൻ ബെഡ്റൂമിൽ വയ്‌ക്കേണ്ട ആറ് ചെടികൾ
വീടിനുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 6 ഇൻഡോർ ചെടികൾ