മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം ഉണ്ടാകുന്നതും കൊതുക് വരുന്നതും തടയാൻ ഇങ്ങനെ ചെയ്യൂ.
life/home Jul 04 2026
Author: Ameena Shirin Image Credits:Getty
Malayalam
പൂപ്പലിനെ ഇല്ലാതാക്കാം
ഈർപ്പം തങ്ങി നിൽക്കുമ്പോൾ വീടിനുള്ളിൽ പൂപ്പൽ പറ്റിപ്പിടിക്കാനുള്ള സാധ്യതയുണ്ട്. വിനാഗിരിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്യുന്നത് പൂപ്പലിനെ ഇല്ലാതാക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഈർപ്പമുള്ള വസ്ത്രങ്ങൾ
മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങൾ ഉണക്കുന്നതിന് വേണ്ടി വീടിനുള്ളിൽ വിരിച്ചിടാറുണ്ട്. എന്നാൽ ഇത് ഈർപ്പം തങ്ങി നിൽക്കാനും ദുർഗന്ധവും പൂപ്പലും ഉണ്ടാവാനും കാരണമാകുന്നു.
Image credits: Google
Malayalam
നനവുള്ള സാധനങ്ങൾ
നനവുള്ള സാധനങ്ങൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അഴുക്കും ഈർപ്പവും ഉണ്ടാകുമ്പോൾ ഇത് വീടിനുള്ളിൽ ദുർഗന്ധം തങ്ങി നിൽക്കാൻ കാരണമാകും.
Image credits: chat gpt
Malayalam
ഈർപ്പം ഇല്ലാതാക്കാം
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാൻ സാധ്യത കൂടുതലാണ്. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകും. ഉപ്പ്, ബേക്കിംഗ് സോഡ, ചാർക്കോൾ എന്നിവ ഉപയോഗിച്ച് ഈർപ്പത്തെ ഇല്ലാതാക്കാം.
Image credits: instagram
Malayalam
വായുസഞ്ചാരം ഉണ്ടാവണം
കാലാവസ്ഥ എന്തുതന്നെ ആയാലും വീടിനുള്ളിൽ വായുസഞ്ചാരം ഉണ്ടാവേണ്ടത് വളരെ പ്രധാനമാണ്. ഇത് ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം ഉണ്ടാവുന്നതും തടയുന്നു.
Image credits: Chat gpt
Malayalam
കൊതുകിനെ തുരത്താം
വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകും. അതിനാൽ വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാൻ സാധ്യത ഉള്ളതിനാൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.