ചെടികൾ വളർത്തുന്നത് വീടിന്റെ ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കുന്നു. എന്നാൽ എല്ലാത്തരം ചെടികളും വീടിനുള്ളിൽ വളർത്താൻ സാധിക്കില്ല.
life/home Nov 09 2025
Author: Ameena Shirin Image Credits:Getty
Malayalam
ആഫ്രിക്കൻ വയലറ്റ്
ഭംഗിയുള്ള ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. എന്നാൽ ഇതിന്റെ ഇലകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കുന്നതും പൂമ്പൊടിയും അലർജി ഉണ്ടാവാൻ കാരണമാകുന്നു.
Image credits: social media
Malayalam
റബ്ബർ പ്ലാന്റ്
ഭംഗിയുള്ള ചെടിയാണ് റബ്ബർ പ്ലാന്റ്. എന്നാൽ അലർജി ഉള്ളവർ ഇത് വളർത്തുന്നത് ഒഴിവാക്കണം. കാരണം ഇതിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ഇത് അലർജി ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ഫേണുകൾ
അലർജിയുള്ളവരാണ് നിങ്ങൾ എങ്കിൽ വീടിനുള്ളിൽ ഫേണുകൾ വളർത്തുന്നത് ഒഴിവാക്കണം. കാരണം ഇതിന്റെ ഇലകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കാനുള്ള സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
വീപ്പിങ് ഫിഗ്
ശ്വാസ തടസ്സം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും വീടിനുള്ളിൽ വീപ്പിങ് ഫിഗ് വളർത്തരുത്. കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ഇത് അലർജി ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പർപ്പിൾ പാഷൻ പ്ലാന്റ്
കാണാൻ മനോഹരമാണെങ്കിലും വീടിനുള്ളിൽ ഈ ചെടി വളർത്തുന്നത് ഒഴിവാക്കാം. കാരണം ഇതിന്റെ ഇലകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കാൻ സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
പൂക്കളുള്ള ചെടികൾ
ചില പൂക്കളിൽ പൂമ്പൊടി ഉണ്ടാകും. ഇത് അലർജിയുള്ളവർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ പൂക്കളുള്ള ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഇംഗ്ലീഷ് ഐവി
ഈ ചെടിയിൽ ഫാൽക്കറിനോൾ എന്ന സംയുക്തമുണ്ട്. ഇത് ചർമ്മത്തിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.