വീട്ടിൽ എക്സ്റ്റൻഷൻ കോഡ് ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ എല്ലാത്തരം ഉപകരണങ്ങളും ഇതിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല.
life/home Nov 08 2025
Author: Ameena Shirin Image Credits:Getty
Malayalam
എയർ ഫ്രൈയർ
കൂടുതൽ വാട്ടേജുള്ള ഉപകരണമാണ് എയർഫ്രയർ. അതിനാൽ തന്നെ ഇത് എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കുന്നത് സുരക്ഷിതമല്ല.
Image credits: Getty
Malayalam
എയർ കണ്ടീഷണർ
എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. ഇത് എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കുന്നത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകും.
Image credits: Getty
Malayalam
റെഫ്രിജറേറ്റർ
മറ്റു അടുക്കള ഉപകരണങ്ങൾ പോലെ റെഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമില്ല. എന്നിരുന്നാലും എക്സ്റ്റൻഷൻ കോഡിൽ ഉപയോഗിക്കുന്നത് ഇതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
Image credits: Getty
Malayalam
ഒന്നിൽകൂടുതൽ എക്സ്റ്റൻഷൻ കോഡുകൾ
എക്സ്റ്റൻഷൻ കോഡുകൾ തമ്മിൽ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അമിതമായി ചൂടാവാനും ഉപകരണം കേടുവരാനും കാരണമാകുന്നു.
Image credits: Getty
Malayalam
മൈക്രോവേവ്
പവർ കൂടുതലുള്ള അടുക്കള ഉപകരണമാണ് മൈക്രോവേവ്. ഇത് എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കുന്നത് തീപിടുത്ത സാധ്യത കൂട്ടുന്നു.
Image credits: Freepik
Malayalam
ടോസ്‌റ്റർ
ചെറിയ അടുക്കള ഉപകരണമാണ് ടോസ്‌റ്റർ. ഇതിന് നിശ്ചിതമായ അളവിൽ ഊർജ്ജം ആവശ്യമുണ്ട്. ടോസ്‌റ്റർ എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കുമ്പോൾ ചൂട് കൂടുകയും തീപിടുത്തം ഉണ്ടാവാനും സാധ്യതയുണ്ട്.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും എല്ലാത്തരം ഉപകരണങ്ങളും എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല.