വീട്ടിൽ ഈച്ചകൾ വരുന്നതിന് പലതാണ് കാരണങ്ങൾ ഉള്ളത്. വീട്ടിലെ ഈച്ചശല്യം കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ.
പ്രകൃതിദത്തമായ രീതിയിൽ ഈച്ചയെ തുരത്താൻ വേപ്പെണ്ണ മതി. ഈച്ചകൾ വരാറുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്യാം.
വീട്ടിൽ ഔഷധ സസ്യങ്ങൾ വളർത്തുന്നത് ഈച്ചകളേയും കീടങ്ങളേയും അകറ്റാൻ സഹായിക്കുന്നു. ഇതിന്റെ ശക്തമായ ഗന്ധം ഈച്ചകൾക്ക് ഇഷ്ടമില്ലാത്തതാണ്.
വെളുത്തുള്ളിയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഗന്ധം ഈച്ചകൾക്ക് പറ്റാത്തതാണ്. ഈച്ച വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
വീടും പരിസരവും ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം. മാലിന്യങ്ങൾ ഉണ്ടാവുമ്പോഴാണ് ഈച്ച ശല്യം കൂടുന്നത്.
റോസ്‌മേരി, കർപ്പൂര തുളസി, യൂക്കാലിപ്റ്റസ് എന്നിവയുടെ സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും ഈച്ചകളെ തുരത്താൻ സാധിക്കും.
പുറത്ത് നിന്നും വീടിനുള്ളിലേക്ക് ഈച്ചയും മറ്റുപ്രാണികളും വരുന്നതിനെ തടയാൻ വിള്ളലുകൾ അടയ്ക്കാൻ ശ്രദ്ധിക്കണം.
അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മാലിന്യങ്ങൾ ഉണ്ടാവുന്നിടത്ത് ഈച്ചകൾ വന്നുകൊണ്ടേയിരിക്കും.
ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മുട്ട കഴുകുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വീട്ടിൽ ഓരോ മുറികളിലും വളർത്തേണ്ട ഇൻഡോർ ചെടികൾ ഇതാണ്
ഇൻഡോറായി വളർത്താൻ സാധിക്കുന്ന പൂക്കളുള്ള 7 ചെടികൾ ഇതാണ്