അമിതമായ പരിചരണം നൽകാതെ തന്നെ വീടിനുള്ളിൽ പെട്ടെന്ന് വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടാൻ സ്‌നേക് പ്ലാന്റിന് കഴിയും. അതിനാൽ തന്നെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നു.
ഈർപ്പത്തെ പുറത്തുവിടാൻ സ്‌നേക് പ്ലാന്റിന് കഴിയും. അതിനാൽ തന്നെ വായുവിൽ എപ്പോഴും ഈർപ്പത്തെ നിലനിർത്തുന്നു.
ഓക്സിജനെ പുറത്തുവിടുകയും വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് കഴിയും. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.
കൊതുകിനേയും മറ്റ് കീടങ്ങളേയും അകറ്റാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ കീടങ്ങളുടെ ശല്യം ഉണ്ടാവില്ല.
അമിതമായ പരിചരണം സ്‌നേക് പ്ലാന്റിന് ആവശ്യമില്ല. കുറച്ച് വെള്ളവും ചെറിയ വെളിച്ചവും മാത്രമാണ് ചെടിക്ക് ആവശ്യം.
വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.
കിടപ്പുമുറിയിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്
ഫെയ്ക്ക് അല്ല, ഈ ചെടികൾ ഒറിജിനലാണ്; വീട് മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വളർത്താം
പാറ്റയെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീട്ടിൽ മണ്ണില്ലാതെ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്