ഓരോ ചെടിക്കും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. വീട്ടിൽ ഇൻഡോറായി സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ ശുദ്ധവായു ലഭിക്കുന്നു. ഇത് മുറിയിൽ വളർത്താവുന്നതാണ്.
സ്‌നേക് പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ മുറിക്കുള്ളിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നു.
സ്‌നേക് പ്ലാന്റ് വായുവിനെ ശുദ്ധീകരിക്കുന്നതുകൊണ്ട് തന്നെ വിഷാംശമില്ലാത്ത വായു ശ്വസിക്കാൻ ഇതിലൂടെ സാധിക്കും. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.
വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധ കൂട്ടാനും സഹായിക്കുന്നു. ഇത് വർക് സ്‌പേസിൽ വളർത്തുന്നതാണ് നല്ലത്.
സ്‌നേക് പ്ലാന്റ് സമ്മർദ്ധം കുറയ്ക്കാൻ സഹായിക്കുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നതുകൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാനും മുറിയിൽ ഇത് വളർത്താവുന്നതാണ്.
കൊതുകിനേയും മറ്റു കീടങ്ങളേയും അകറ്റി നിർത്താൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് വാതിലിനടുത്തോ ജനാലയുടെ അടുത്തോ വളർത്താവുന്നതാണ്.
പാമ്പിനെ അകറ്റി നിർത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്