വീടിനുള്ളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങളിലാണ് കൂടുതലും അഴുക്കും പൊടിപടലങ്ങളും അണുക്കളും ഉണ്ടാവുന്നത്.
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. എന്നാൽ പലപ്പോഴും നമ്മൾ ബാത്റൂം വൃത്തിയാക്കാറില്ല. ഇത് അണുക്കൾ പടരാൻ കാരണമാകുന്നു.
അടുക്കളയിൽ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. മാലിന്യങ്ങളും അഴുക്കും ഉണ്ടാവുന്നതുകൊണ്ട് തന്നെ സിങ്കിൽ അണുക്കളും ഉണ്ടാവുന്നു.
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന വസ്തുവാണ് കട്ടിങ് ബോർഡ്. എന്നാൽ നിരന്തരം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇതിൽ ഭക്ഷണാവശിഷ്ടങ്ങളും അണുക്കളും ഉണ്ടാകുന്നു.
കർട്ടനുകളിൽ ധാരാളം അഴുക്കും പൊടിപടലങ്ങളും തങ്ങി നിൽക്കുന്നു. ഇത് ശ്വസന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. ഇടയ്ക്കിടെ കർട്ടൻ കഴുകി വൃത്തിയാക്കാൻ മറക്കരുത്.
തലയിണ കവറുകൾ മാസങ്ങളോളം കഴുകാതെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ എണ്ണമയവും അഴുക്കും അണുക്കളും ധാരാളമുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും കഴുകാം.
ലൈറ്റും ഫാനുമൊക്കെ ഇടാൻ ഉപയോഗിക്കുന്ന സ്വിച്ചുകളിലും ധാരാളം അണുക്കൾ ഉണ്ടാവാം. ഇടയ്ക്കിടെ ഇത് തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
സ്പോഞ്ച് ഉപയോഗിച്ച് അടുക്കള പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ സാധിക്കും. എന്നാൽ കാലക്രമേണ ഇത് കേടാവുകയും അണുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.
സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ
വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്