പാമ്പിനെ ഭയമില്ലാത്തവരായി ആരും ഉണ്ടാവില്ല. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
ചില ചെടികളുടെ ഗന്ധത്തെ അതിജീവിക്കാൻ പാമ്പിന് സാധിക്കില്ല. അതിനാൽ തന്നെ വീട്ടിൽ ചെടികൾ വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ചും പാമ്പിനെ തുരത്താൻ സാധിക്കും. വെളുത്തുള്ളി, സവാള, ഗ്രാമ്പു, വിനാഗിരി എന്നിവ പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വീട്ടിൽ പൂച്ചയെ വളർത്തുന്നതും പാമ്പിന്റെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുന്ന സ്ഥലങ്ങളിൽ പാമ്പ് വരാറുണ്ട്. മാലിന്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
വീടിന്റെ പരിസരത്ത് സുരക്ഷിതമായിരിക്കാൻ കഴിയുന്ന ഇടങ്ങൾ ഉണ്ടെങ്കിലും പാമ്പിന്റെ ശല്യം ഉണ്ടാവാം. പാറക്കല്ലുകൾ കൂട്ടിയിടുന്നത് ഒഴിവാക്കണം.
വീടിന്റെ പരിസരത്ത് ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. ഇത് പാമ്പിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കുന്നു.
ഈർപ്പമുള്ള സ്ഥലങ്ങളിലും പാമ്പിന്റെ ശല്യം ഉണ്ടാകുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്
സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം