വീടിനുള്ളിൽ ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസിന് സന്തോഷം നൽകുന്ന കാര്യമാണ്. ലിവിങ് റൂമിനെ മനോഹരമാക്കാൻ ഈ ചെടികൾ വളർത്തൂ.
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് റബ്ബർ പ്ലാന്റ്. ഇതിന്റെ തിളക്കമുള്ള ഇലകൾ ലിവിങ് റൂമിന് അലങ്കാരമായി മാറുന്നു. കൂടുതൽ പരിചരണവും ആവശ്യമായി വരുന്നില്ല.
ഇൻഡോറായി എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ തിളക്കമുള്ള ഇലകളും വെള്ള പൂക്കളും ലിവിങ് റൂമിനെ മനോഹരമാക്കുന്നു.
ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സിസി പ്ലാന്റിന് ആവശ്യം. ഇത് ലിവിങ് റൂമിനെ മനോഹരമാക്കുന്നു.
ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. ഇതിന്റെ ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
വലിപ്പമുള്ള സ്പ്ലിറ്റ് ഇലകളാണ് മോൻസ്റ്റെറ ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ കഴിയുന്ന ചെടിയാണിത്.
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് അരേക്ക പാം. ഇത് ലിവിങ് റൂമിന് ട്രോപ്പിക്കൽ ലുക്ക് നൽകുന്നു.
വലിപ്പമുള്ള, വയലിൻ ആകൃതിയിലുള്ള ചെടിയാണ് ഫിഡിൽ ലീഫ് . ലിവിങ് സ്‌പേസിന് പച്ചപ്പ് നൽകാൻ ഈ ചെടിക്ക് സാധിക്കും.
വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
വെള്ളമില്ലാതെ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
വീട്ടിൽ തുളസി ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്