Malayalam

സിസി പ്ലാന്റ്

പെട്ടെന്ന് വളരുന്ന ഇൻഡോർ ചെടിയാണ് സിസി പ്ലാന്റ്. മഴക്കാലത്ത് ഇത് വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പ്രകാശം

നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് സിസി പ്ലാന്റിന് ആവശ്യം. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ ചെടി വളർത്തരുത്. ഇത് ചെടി നശിക്കാൻ കാരണമാകുന്നു.

Image credits: Getty
Malayalam

വെള്ളം

വെള്ളമില്ലെങ്കിലും വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. അതിനാൽ തന്നെ അമിതമായി ചെടിക്ക് വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് വേരുകൾ നശിക്കാൻ കാരണമാകുന്നു.

Image credits: Getty
Malayalam

മണ്ണ്

നല്ല നീർവാർച്ചയും പോഷക ഗുണവുമുള്ള മണ്ണിലാണ് സിസി പ്ലാന്റ് വളർത്തേണ്ടത്.

Image credits: Getty
Malayalam

ഈർപ്പം

ചെടിക്ക് എപ്പോഴും ഈർപ്പം ആവശ്യമില്ല. ഈർപ്പം ഇല്ലാതെയും ഇത് നന്നായി വളരുന്നു. അതിനാൽ തന്നെ മഴക്കാലത്ത് സിസി പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

താപനില

അധികം തണുപ്പും ചൂടുമില്ലാത്ത സ്ഥലത്താവണം സിസി പ്ലാന്റ് വളർത്തേണ്ടത്.

Image credits: Getty
Malayalam

വളം ഇടുന്നത്

വളമിട്ടാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളു. ദ്രാവക വളമാണ് സിസി പ്ലാന്റിന് ആവശ്യം.

Image credits: Getty
Malayalam

വെട്ടിവിടാം

വളരുന്നതിന് അനുസരിച്ച് ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. കേടുവന്ന ഇലകൾ ഒഴിവാക്കാം.

Image credits: Getty
Malayalam

വൃത്തിയാക്കാം

ഈർപ്പമുള്ള തുണി ഉപയോഗിച്ച് ചെടി നന്നായി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കാരണം ഇതിൽ ധാരാളം പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

Image credits: pexels

വീട്ടിൽ റോസ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ പാറ്റ വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ