വീട്ടിൽ സ്ഥിരം കാണാറുള്ള ജീവിയാണ് പാറ്റ. മാലിന്യങ്ങളും വൃത്തിയില്ലായ്മയുമാണ് പാറ്റയെ ആകർഷിക്കുന്നത്. പാറ്റയെ തുരത്താൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി.
പുറത്ത് നിന്നും വീടിനുള്ളിലേക്ക് പാറ്റ കയറുന്നതിനെ തടയാൻ വഴികൾ അടയ്ക്കണം. വീട്ടിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളിടത്ത് പാറ്റയുടെ ശല്യം കൂടുന്നു.
ഈർപ്പമുള്ള സ്ഥലങ്ങളിലാണ് പാറ്റയുടെ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ അടുക്കള, ബാത്റൂം തുടങ്ങിയ സ്ഥലങ്ങൾ ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
സ്റ്റോർ റൂമിലും, സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലുമെല്ലാം പാറ്റ വരാറുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ ഇവിടം പരിശോധിക്കാൻ മറക്കരുത്.
ഭക്ഷണ സാധനങ്ങൾ തുറന്ന് വയ്ക്കുന്നത് ഒഴിവാക്കണം. പകരം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.
വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയതിന് ശേഷം അതിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാതെ ഇടുന്നത് ഒഴിവാക്കണം. ഇത് പാറ്റകളെ ആകർഷിക്കുന്നു.
വീടും അടുക്കളയും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് പാറ്റകൾ വരാറുള്ളത്.
വീട്ടിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
തണുപ്പുകാലത്ത് ഔഷധ സസ്യങ്ങൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
അലർജിയുണ്ടോ? എങ്കിൽ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തരുത്