ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വീട്ടിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും. അതിനാൽ തന്നെ വീട്ടിൽ ശുദ്ധവായു ലഭിക്കാൻ ഇത് സഹായിക്കുന്നു.
വായുവിലേക്ക് ഈർപ്പത്തെ വിടുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ വരണ്ട അന്തരീക്ഷം ഉണ്ടാകുന്നില്ല. ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.
ചെടിയുടെ മനോഹരമായ ഇലകളും അതിന്റെ ഭംഗിയും വീടിനുള്ളിൽ സമാധാന അന്തരീക്ഷം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ചെടിയുടെ ഇലകളും അതിന്റെ നിറവും വീടിനുള്ളിൽ ഏസ്തെറ്റിക് ടച്ച് നൽകുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് പ്രയർ പ്ലാന്റ്.
മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കാത്ത ചെടിയാണ് പ്രയർ പ്ലാന്റ്. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ ധൈര്യമായി വളർത്താം.
പ്രയർ പ്ലാന്റിന് കൂടുതൽ പ്രകാശം ആവശ്യമായി വരുന്നില്ല. അതിനാൽ തന്നെ വീടിനുള്ളിൽ എളുപ്പം ഇത് വളർത്താൻ സാധിക്കുന്നു.
ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
തണുപ്പുകാലത്ത് ഔഷധ സസ്യങ്ങൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
അലർജിയുണ്ടോ? എങ്കിൽ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തരുത്
എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കാൻ പാടില്ല 7 ഉപകരണങ്ങൾ ഇതാണ്