റോസാച്ചെടികൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. വീട്ടിൽ റോസ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
life/home Nov 11 2025
Author: Ameena Shirin Image Credits:Getty
Malayalam
സൂര്യപ്രകാശം
6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം റോസാച്ചെടികൾക്ക് ആവശ്യമാണ്. രാവിലെയുള്ള സൂര്യപ്രകാശമാണ് വേണ്ടത്. ഇത് ചെടിയിൽ ഫങ്കൽ ഉണ്ടാവുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
മണ്ണ്
നല്ല നീർവാർച്ചയും പോഷക ഗുണവുമുള്ള മണ്ണിലാണ് റോസാച്ചെടി വളർത്തേണ്ടത്.
Image credits: Getty
Malayalam
വെള്ളം
ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ചെടിക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി നശിക്കാൻ കാരണമാകുന്നു.
Image credits: Getty
Malayalam
താപനില
അമിതമായി ചൂടും തണുപ്പും ഇല്ലാത്ത സ്ഥലത്താവണം റോസാച്ചെടി വളർത്തേണ്ടത്. അതേസമയം ചെടിയിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
Image credits: Getty
Malayalam
സ്ഥലം
ചെടികൾ അടുപ്പിച്ച് വളർത്തുന്നത് ഒഴിവാക്കണം. നല്ല രീതിയിൽ വായുസഞ്ചാരം ഇല്ലെങ്കിൽ ചെടി നശിച്ചുപോകുന്നു.
Image credits: Getty
Malayalam
പരിചരണം
വളരുന്നതിന് അനുസരിച്ച് ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. കേടുവന്നതും പഴുത്തതുമായ ഇലകൾ ഒഴിവാക്കാം.
Image credits: Getty
Malayalam
വളം
റോസാച്ചെടികൾക്ക് വളം ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ചെടിക്ക് വളമിട്ടുകൊടുക്കണം.