ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് ലക്കി ബാംബൂ. ചെടി വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
ലക്കി ബാംബൂ ചെടിക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം. സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ചെടി കരിഞ്ഞുപോകാൻ കാരണമാകും.
നല്ല ഗുണമേന്മയുള്ള വെള്ളമായിരിക്കണം ചെടിക്ക് ഒഴിക്കേണ്ടത്. രാസവസ്തുക്കൾ ചേർന്നതും മലിനവുമായ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം.
അമിതമായ ചൂടും തണുപ്പും ലക്കി ബാംബൂ ചെടിക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. എയർ കണ്ടീഷണർ, ഹീറ്റർ എന്നിവയുള്ള സ്ഥലങ്ങളിൽ ചെടി വളർത്താതിരിക്കുക.
ചെടിക്ക് എപ്പോഴും വളമിടേണ്ടി വരുന്നില്ല. അമിതമായി വളമിടുന്നത് ഒഴിവാക്കാം. രണ്ട് മാസത്തിൽ ഒരിക്കൽ വളമിട്ടാൽ മതിയാകും.
ഇടയ്ക്കിടെ ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. അതേസമയം പഴുത്തതും കേടുവന്നതുമായ ഇലകൾ ഒഴിവാക്കാനും മറക്കരുത്.
ലക്കി ബാംബൂ ചെടിക്ക് വെള്ളം ഇഷ്ടമാണെങ്കിലും അമിതമായി ചെടിക്ക് വെള്ളമൊഴിക്കാൻ പാടില്ല. ഇത് ചെടി ഇല്ലാതാവാൻ കാരണമാകുന്നു.
ചെറിയ പരിചരണം മാത്രമാണ് ലക്കി ബാംബൂ ചെടിക്ക് ആവശ്യം. ആവശ്യമായ പരിചരണം നൽകിയാൽ ചെടി നന്നായി വളരും.
നാരങ്ങ ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്ന 7 വസ്തുക്കൾ
വീട് മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
അടുക്കളയിൽ മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ