Malayalam

മൈക്രോവേവ്

അടുക്കളയിലെ ആവശ്യവസ്തുവായി മൈക്രോവേവ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് വന്നതോടെ ഭക്ഷണം പാകം ചെയ്യുന്നത് എളുപ്പമായിട്ടുണ്ട്. എന്നാൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.

Malayalam

മൂടിയില്ലാതെ പാകം ചെയ്യരുത്

മൈക്രോവേവിനുള്ളിൽ മൂടിയില്ലാതെ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. മൂടി ഇല്ലാതെ പാകം ചെയ്യുമ്പോൾ ഭക്ഷണം അകത്ത് തുളുമ്പാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

ഉപയോഗിക്കുന്ന പാത്രം

അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാത്തരം പാത്രങ്ങളും മൈക്രോവേവിനുള്ളിൽ വെയ്ക്കാൻ സാധിക്കില്ല. അതിനാൽ തന്നെ മൈക്രോവേവ് സേഫ് ലേബലുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

അമിതമായ ചൂടിൽ വേവിക്കരുത്

മൈക്രോവേവിൽ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ അമിതമായ ചൂടിൽ ഇടരുത്. ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകമായി കിട്ടുന്നതിന് തടസമാകുന്നു.

Image credits: Getty
Malayalam

ഇളക്കികൊടുക്കാം

മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം പൂർണമായും പാകമായി കിട്ടുകയില്ല.

Image credits: Getty
Malayalam

ഭക്ഷണ സാധനങ്ങൾ നിറയ്ക്കരുത്

മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ ഭക്ഷണ സാധനങ്ങൾ തിക്കിനിറയ്ക്കാൻ ശ്രമിക്കരുത്. ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകമായി കിട്ടുന്നതിന് തടസമാകുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാതിക്കുക

ഓരോ ഉപയോഗത്തിന് ശേഷവും മൈക്രോവേവ് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുകയും അണുക്കളും ദുർഗന്ധവും ഉണ്ടാവുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ശ്രദ്ധിക്കാം

ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്.

Image credits: Getty

ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ

പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് ലാഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ വീട്ടിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ

തണുപ്പുകാലത്ത് വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ