Malayalam

ഔഷധ സസ്യങ്ങൾ

നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

Malayalam

കഴുകി വൃത്തിയാക്കാം

ഔഷധ സസ്യങ്ങൾ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കാരണം ഇതിൽ അഴുക്കും അണുക്കളും ധാരാളം ഉണ്ടാവാം. അതേസമയം തണുത്ത വെള്ളത്തിലാവണം ഇത് കഴുകേണ്ടത്.

Image credits: Getty
Malayalam

ഉണക്കാം

കഴുകിയതിന് ശേഷം പൂർണമായും ഈർപ്പം കളഞ്ഞ് ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഔഷധ സസ്യങ്ങൾ പെട്ടെന്ന് കേടുവരുന്നു.

Image credits: Getty
Malayalam

വായുകടക്കാത്ത പാത്രം

വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഔഷധ സസ്യങ്ങൾ സൂക്ഷിക്കേണ്ടത്. വായു സമ്പർക്കം ഉണ്ടാകുമ്പോൾ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.

Image credits: Getty
Malayalam

ഗ്ലാസ് പാത്രങ്ങൾ

പ്ലാസ്റ്റിക് പാത്രങ്ങളാണ് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്നത്. എന്നാൽ ഔഷധ സസ്യങ്ങൾ സൂക്ഷിക്കാൻ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

സൂര്യപ്രകാശം ഒഴിവാക്കാം

സൂര്യപ്രകാശമേറ്റാൽ ഔഷധ സസ്യങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. അധികം വെളിച്ചമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.

Image credits: Getty
Malayalam

പേപ്പർ ടവൽ ഉപയോഗിക്കാം

ഔഷധ സസ്യങ്ങൾ ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് സസ്യങ്ങൾ ഉണങ്ങുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

ഫ്രീസ് ചെയ്യാം

ഫ്രീസ് ചെയ്തോ ഉണക്കിയോ ഔഷധ സസ്യങ്ങൾ സൂക്ഷിക്കാൻ സാധിക്കും. രുചി ഒട്ടും നഷ്ടപ്പെടാതെ കാക്കാൻ ഈ രണ്ടുരീതികളും ഉപയോഗിക്കാവുന്നതാണ്.

Image credits: Getty

അലർജിയുണ്ടോ? എങ്കിൽ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തരുത്

എക്സ്റ്റൻഷൻ കോഡിൽ പ്രവർത്തിപ്പിക്കാൻ പാടില്ല 7 ഉപകരണങ്ങൾ ഇതാണ്

ഈച്ചയെ തുരത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ചെടികൾ

പ്രകൃതിദത്തമായ രീതിയിൽ പാമ്പിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി