Malayalam

ഇൻഡോർ ചെടികൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. മണ്ണില്ലാതെ വളരുന്ന ചെടികൾ ഇതാണ്.

Malayalam

ചൈനീസ് എവർഗ്രീൻ

മനോഹരമായ ഈ ചെടി വെള്ളത്തിലും വളർത്താൻ സാധിക്കും. ചെറിയ പരിചരണം മാത്രം നൽകിയാൽ മതി.

Image credits: Getty
Malayalam

എയർ പ്ലാന്റ്

എയർ പ്ലാന്റുകൾക്കും വളരാൻ മണ്ണ് ആവശ്യമില്ല. വളരാൻ ആവശ്യമായ പോഷകങ്ങളും ഈർപ്പവും വായുവിൽ നിന്നും അവയ്ക്ക് ലഭിക്കുന്നുണ്ട്.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

വെള്ളത്തിലും നന്നായി വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ചെറിയ തണ്ട് എടുത്തതിന് ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ വെച്ചാൽ മതി.

Image credits: Getty
Malayalam

പീസ് ലില്ലി

കുറച്ച് വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിലേക്ക് കുറച്ച് കല്ലുകൾകൂടെ ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ഹൈഡ്രോപോണിക്കായും വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിയിൽ നിന്നും ചെറിയ തണ്ട് മുറിച്ചെടുത്തതിന് ശേഷം വെള്ളത്തിൽ വെച്ചാൽ മതി.

Image credits: Social Media
Malayalam

ലക്കി ബാംബൂ

മണ്ണില്ലാതെ വെള്ളത്തിലും വളരുന്ന ചെടിയാണ് ലക്കി ബാംബൂ. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ വെയ്ക്കരുത്. അതേസമയം ആഴ്ചയിൽ വെള്ളം മാറ്റാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

മണി പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കുന്ന മണി പ്ലാന്റ് കൂടുതലും വെള്ളത്തിലാണ് നമ്മൾ വളർത്താറുള്ളത്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty

ഡിസംബറിൽ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ലിവിങ് റൂമിനെ മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

അടുക്കളയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം