Malayalam

പാറ്റയെ തുരത്താം

വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും പാറ്റ സ്ഥിരമായി വരും. പാറ്റയെ തുരത്താൻ ഈ ചെടികൾ വളർത്തൂ.

Malayalam

ലാവണ്ടർ

മനുഷ്യർക്ക് ഇഷ്ടമാണെങ്കിലും പാറ്റയ്ക്ക് ലാവണ്ടർ ചെടിയുടെ ഗന്ധം ഇഷ്ടമില്ലാത്തതാണ്. ഇത് വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: social media
Malayalam

പുതിന

നിരവധി ഗുണങ്ങൾ അടങ്ങിയ പുതിന ചെടിയുടെ ശക്തമായ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ കഴിയില്ല.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പാറ്റയെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് ചതച്ചിടുകയോ വെള്ളത്തിൽ ചേർത്ത് പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുകയോ ചെയ്യാം.

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസിന്റെ ശക്തമായ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ കഴിയില്ല. ഇതിന്റെ സുഗന്ധ തൈലം വെള്ളത്തിൽ ചേർത്ത് പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.

Image credits: pexels
Malayalam

ഒറിഗാനോ

പാറ്റയെ തുരത്താൻ ഒറിഗാനോയും നല്ലതാണ്. ഇത് വെള്ളത്തിൽ ചേർത്ത് പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.

Image credits: Getty
Malayalam

സിട്രോണെല്ല

കൊതുകിനേയും പാറ്റയേയും തുരത്താൻ സിട്രോണെല്ല ചെടി നല്ലതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.

Image credits: Getty
Malayalam

സിട്രസ്

നാരങ്ങ, ഓറഞ്ച് തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് പാറ്റയെ തുരത്താൻ സഹായിക്കുന്നു. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാറ്റയ്ക്ക് കഴിയില്ല.

Image credits: Getty

വീട്ടിൽ മണ്ണില്ലാതെ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ഡിസംബറിൽ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ലിവിങ് റൂമിനെ മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ