വീട് മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ചെടികൾ വീട്ടിൽ വളർത്തൂ.
life/home Nov 27 2025
Author: Ameena Shirin Image Credits:Getty
Malayalam
പീസ് ലില്ലി
തിളങ്ങുന്ന ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും പീസ് ലില്ലിയെ കൂടുതൽ മനോഹരമാക്കുന്നു. കാഴ്ചയിൽ ഇതൊരു ഫ്ലവർ വെയ്‌സായി തോന്നാം.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണിത്.
Image credits: Getty
Malayalam
സിസി പ്ലാന്റ്
കടും നിറമുള്ള ഇലയും അതിന്റെ ആകൃതിയുമാണ് സിസി പ്ലാന്റിനെ കൂടുതൽ മനോഹരമാക്കുന്നത്. ചെറിയ പരിചരണത്തോടെ വളരുന്ന ഈ ചെടി കാഴ്ചയിൽ പ്ലാസ്റ്റിക് പോലെയാണ് ഇരിക്കുന്നത്.
Image credits: pexels
Malayalam
റബ്ബർ പ്ലാന്റ്
തിളക്കവും കട്ടിയുമുള്ള ഇലയാണ് റബ്ബർ പ്ലാന്റിനുള്ളത്. കാഴ്ചയിൽ ഇത് പ്ലാസ്റ്റിക് ആണെന്നെ തോന്നുകയുള്ളൂ. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
Image credits: Getty
Malayalam
ബേർഡ് ഓഫ് പാരഡൈസ്
ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
Image credits: Getty
Malayalam
കലാത്തിയ
നീണ്ട വരയുള്ള ഇലകളാണ് കലാത്തിയ ചെടിക്കുള്ളത്. കാഴ്ച്ചയിലിത് വരച്ചുവെച്ചിരിക്കുന്നതുപോലെ നമുക്ക് തോന്നുകയുള്ളൂ. വീടിനെ മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും.
Image credits: Getty
Malayalam
ഫിഡിൽ ലീഫ് ഫിഗ്
വലിപ്പമുള്ള ചെടിയാണ് ഫിഡിൽ ലീഫ് ഫിഗ്. ഒറ്റക്കാഴ്ച്ചയിൽ പ്ലാസ്റ്റിക് ആണെന്ന് തോന്നുംവിധമാണ് ഇതിന്റെ ഘടനയുള്ളത്.