Malayalam

വള്ളിച്ചെടികൾ വളർത്താം

വള്ളിച്ചെടികൾ വളർത്തുന്നത് ബാൽക്കണിയെ കൂടുതൽ മനോഹമരമാക്കുന്നു. എളുപ്പം വളരുന്ന വള്ളിച്ചെടികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

Malayalam

മണി പ്ലാന്റ്

വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. വെള്ളത്തിലും മണ്ണിലും ഇത് നന്നായി വളരുന്നു. വീടിന്റെ ബാൽക്കണിയിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

കടലാസ് ചെടി

പെട്ടെന്ന് വളരുന്ന വള്ളിച്ചെടിയാണ് കടലാസ് ചെടി. പിങ്ക്, പർപ്പിൾ, ഓറഞ്ച്, വെള്ള തുടങ്ങിയ നിറത്തിലെല്ലാം ഈ ചെടി ലഭ്യമാണ്. ചെറിയ പരിചരണം മാത്രമാണ് കടലാസ് ചെടിക്ക് ആവശ്യം.

Image credits: Getty
Malayalam

ചൈനീസ് ജാസ്മിൻ

ചെറിയ, മണമുള്ള, വെള്ള നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty
Malayalam

മോർണിംഗ് ഗ്ലോറി

വേഗത്തിൽ വളരുന്ന വള്ളിച്ചെടിയാണ് മോർണിംഗ് ഗ്ലോറി. നീല, പിങ്ക്, പർപ്പിൾ, വെള്ള തുടങ്ങിയ നിറങ്ങളിലെല്ലാം ഇതുണ്ട്. പൂക്കൾ വൈകുന്നേരങ്ങളിൽ ചുരുങ്ങുകയും രാവിലെ വിടരുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പാഷൻ ഫ്ലവർ

പൂക്കളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെറിയ പരിചരണം മാത്രമേ ചെടിക്ക് ആവശ്യമുള്ളൂ. ഇത് ബാൽക്കണിയിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

റംഗൂൺ ക്രീപ്പർ

ഇതിന്റെ പൂക്കൾ വെള്ളയിൽ നിന്നും പിങ്കിലേക്കും അതിൽനിന്നും കടുംചുവപ്പിലേക്കും മാറുന്നു. കൂടാതെ നല്ല സുഗന്ധം പരത്താനും ഈ ചെടിക്ക് സാധിക്കും.

Image credits: Getty
Malayalam

മുല്ല

മുല്ലയുടെ വെള്ള നിറത്തിലുള്ള പൂക്കളും അതിന്റെ സുഗന്ധവും ആരെയും ആകർഷിക്കുന്നതാണ്. കുറച്ച് പ്രകാശവും വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.

Image credits: Getty

വീട്ടിൽ കടലാസ് ചെടി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കള സിങ്കിന്റെ അടിഭാഗത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്

ഈർപ്പം മൂലം അടുക്കളയിൽ ഉണ്ടാകുന്ന പൂപ്പലിനെ നീക്കം ചെയ്യാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

അടുക്കള കൂടുതൽ സ്‌പേസ് ഉള്ളതാകാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ