Malayalam

കടലാസ് ചെടി

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. കടലാസ് ചെടി വീട്ടിൽ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

Malayalam

സൂര്യപ്രകാശമുള്ള സ്ഥലം

കടലാസ് ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ തന്നെ നേരിട്ട് പ്രകാശമേൽക്കുന്ന സ്ഥലത്താവണം ഇത് വളർത്തേണ്ടത്.

Image credits: Getty
Malayalam

നീർവാർച്ചയുള്ള മണ്ണ്

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ചെടി വളർത്തേണ്ടത്. മണൽ, കമ്പോസ്റ്റ് എന്നിവ ചേർക്കുന്നതും മണ്ണിന്റെ ഗുണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഊന്ന് നൽകണം

വളരുന്നതിന് അനുസരിച്ച് കടലാസ് ചെടിക്ക് ഊന്ന് നൽകാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചെടിക്ക് ആവശ്യമായ പ്രകാശവും വായുസഞ്ചാരവും ലഭിക്കുകയില്ല.

Image credits: Getty
Malayalam

വെള്ളമൊഴിക്കുന്നത്

കാലാവസ്ഥയ്ക്ക് അനുസരിച്ച് ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ചെടിക്ക് വെള്ളമൊഴിക്കാൻ പാടുള്ളു. അതിനാൽ തന്നെ അമിതമായി കടലാസ് ചെടിക്ക് വെള്ളമൊഴിക്കരുത്.

Image credits: Getty
Malayalam

പരിചരണം

ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളൂ. ഇടയ്ക്കിടെ വളമിടുന്നത് പൂക്കളും ഇലകളും നന്നായി വളരാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വെട്ടിവിടാം

വളരുന്നതിന് അനുസരിച്ച് ചെടി ചെറുതായി വെട്ടിവിടാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ പുതിയ ഇലകളും പൂക്കളും ചെടിയിൽ വരുകയുള്ളൂ.

Image credits: Getty
Malayalam

വളം ഉപയോഗിക്കുന്നത്

ചെടിക്ക് അനുയോജ്യമായ വളം ഇടാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചെടിയുടെ വളർച്ചയെ ഇത് ബാധിക്കുന്നു.

Image credits: Getty

അടുക്കള സിങ്കിന്റെ അടിഭാഗത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്

ഈർപ്പം മൂലം അടുക്കളയിൽ ഉണ്ടാകുന്ന പൂപ്പലിനെ നീക്കം ചെയ്യാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

അടുക്കള കൂടുതൽ സ്‌പേസ് ഉള്ളതാകാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഇരുട്ടിൽ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം