വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം അടുക്കളയാണ്. അതിനാൽ തന്നെ എപ്പോഴും ഭംഗിയോടെ സൂക്ഷിക്കേണ്ട ഇടമാണിത്.
life/home Nov 02 2025
Author: Ameena Shirin Image Credits:Getty
Malayalam
ഹൂക്ക് നൽകാം
ചുവരുകളിലും, ക്യാബിനറ്റ് ഡോറുകളിലും ഹൂക്ക് വയ്ക്കുന്നത് നല്ലതായിരിക്കും. സ്പൂൺ, ടവൽ തുടങ്ങിയ വസ്തുക്കൾ തൂക്കിയിടാൻ ഇത് സഹായകരമാകുന്നു.
Image credits: Getty
Malayalam
സ്ലാബ്
എന്തു സാധനങ്ങളും അടുക്കള സ്ലാബിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നാൽ സാധനങ്ങൾ നിറച്ചുവയ്ക്കാതെ കഴിവതും സ്ലാബ് ഒഴിച്ചിടാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
പാത്രങ്ങളിൽ സൂക്ഷിക്കാം
പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് കടയിൽ നിന്നും സാധനങ്ങൾ നമുക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരം സാധനങ്ങൾ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കുന്നതാണ് ഉചിതം.
Image credits: Getty
Malayalam
ചുവർ ഉപയോഗിക്കാം
അടുക്കള ചുവരുകൾ ഒഴിച്ചിടുന്നത് ഒഴിവാക്കണം. ഇവിടെ ഓപ്പൺ ഷെൽഫുകൾ നൽകിയാൽ കപ്പ്, പാത്രങ്ങൾ, ഗ്ലാസ് എന്നിവ വെയ്ക്കാൻ സാധിക്കും.
Image credits: Getty
Malayalam
ഫർണിച്ചറുകൾ
അടുക്കളയിൽ ഒന്നിൽകൂടുതൽ ഉപയോഗമുള്ള ഫർണിച്ചറുകൾ ഇടുന്നതാണ് ഉചിതം. ആവശ്യം കഴിഞ്ഞാൽ മടക്കി വെയ്ക്കാൻ സാധിക്കുന്ന ടേബിളുകൾ വാങ്ങാം.
Image credits: Getty
Malayalam
ബാസ്കറ്റുകൾ
അടുക്കളയിൽ ബാസ്കറ്റുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് സാധനങ്ങൾ അടുക്കും ചിട്ടയോടെയും വെയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വെർട്ടിക്കൽ സ്റ്റോറേജ്
ഫ്രിഡ്ജ്, സിങ്ക് എന്നിവയ്ക്കടുത്ത് വെർട്ടിക്കൽ സ്റ്റോറേജ് രൂപത്തിൽ ഓപ്പൺ ഷെൽഫ് നൽകുന്നത് കൂടുതൽ ഉപയോഗപ്രദമാണ്.