വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള സിങ്കിന്റെ അടിഭാഗം. അതിനാൽ തന്നെ സിങ്കിന്റെ അടിയിൽ ഈ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.
life/home Nov 03 2025
Author: Ameena Shirin Image Credits:Getty
Malayalam
ക്ലീനറുകൾ
നല്ല രീതിയിൽ വായുസഞ്ചാരമുള്ള, ഉണങ്ങിയ സ്ഥലത്താവണം ക്ലീനറുകൾ സൂക്ഷിക്കേണ്ടത്. ഇത് അടുക്കള സിങ്കിന്റെ അടിഭാഗത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.
Image credits: Getty
Malayalam
ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ ഒരിക്കലും സിങ്കിന്റെ അടിയിൽ സൂക്ഷിക്കരുത്. വെള്ള ചോർച്ച ഉണ്ടായാൽ ഉപകരണങ്ങൾ നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പേപ്പർ ടവൽ
പേപ്പർ ടവലുകൾ ബാഗ് തുടങ്ങിയവ സിങ്കിന്റെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം സിങ്കിന്റെ അടിയിൽ എപ്പോഴും ഈർപ്പം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
കത്തിപ്പിടിക്കുന്ന വസ്തുക്കൾ
തീപിടുത്ത സാധ്യത ഉള്ളതുകൊണ്ട് തന്നെ കത്തിപ്പിടിക്കുന്ന വസ്തുക്കൾ ഒരിക്കലും സിങ്കിന്റെ അടിയിൽ സൂക്ഷിക്കരുത്.
Image credits: Getty
Malayalam
ഗ്ലാസ് കൊണ്ടുള്ള വസ്തുക്കൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങളോ മറ്റു വസ്തുക്കളോ സിങ്കിന്റെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പൊട്ടിപ്പോകാനും അപകടങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.
Image credits: Getty
Malayalam
വളർത്തുമൃഗത്തിന്റെ ഭക്ഷണങ്ങൾ
സിങ്കിന്റെ അടിയിൽ ഈർപ്പവും അഴുക്കും അണുക്കളും ഉണ്ടാകുന്നു. അതിനാൽ തന്നെ വളർത്തുമൃഗങ്ങളുടെ ഭക്ഷണം ഇവിടെ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.
Image credits: Getty
Malayalam
വൃത്തിയാക്കി സൂക്ഷിക്കാം
സിങ്കിന്റെ അടിയിൽ സ്ഥലമുണ്ടെങ്കിലും സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം എപ്പോഴും ഇവിടെ ഈർപ്പവും അഴുക്കും ഉണ്ടാകുന്നു. ഇത് സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകും.