ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ചെടികൾ വളരുന്നത്. ഈ ചെടികൾ വിന്ററിലും എളുപ്പം വളരുന്നു. അവ ഏതൊക്കെയാണെന്ന് അറിയാം.
വായുവിനെ ശുദ്ധീകരിക്കാൻ പീസ് ലില്ലി ചെടിക്ക് സാധിക്കും. തണുപ്പ് ഇഷ്ടമായതിനാൽ തന്നെ പീസ് ലില്ലി വിന്ററിലും നന്നായി വളരുന്നു.
വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് വരണ്ട അന്തരീക്ഷത്തിലും നന്നായി വളരും.
ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. ഇത് വിന്ററിലും എളുപ്പം വളരുന്നു.
ചെറിയ സൂര്യപ്രകാശത്തിലും എളുപ്പം വളരുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അമിതമായി വെള്ളമൊഴിക്കേണ്ടിയും വരുന്നില്ല.
പ്രകാശമില്ലാതെയും വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടി വിന്ററിലും നന്നായി വളരും.
ഏത് സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് മണി പ്ലാന്റ്. വിന്ററിലും വളരുന്ന ഈ ചെടി ഹാങ്ങിങ് ബാസ്കറ്റിൽ വളർത്തുന്നതാണ് കൂടുതൽ ഉചിതം.
തിളക്കമുള്ള ഇലകളാണ് റബ്ബർ പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടി വിന്ററിലും നന്നായി വളരും.
ചെറിയ സൂര്യപ്രകാശത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ
രാത്രി നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ
വീട്ടിൽ കറ്റാർവാഴ ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഉപയോഗങ്ങൾ
പ്രകൃതിദത്തമായി ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ വളർത്തേണ്ട ചെടികൾ