ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചെറിയ സൂര്യപ്രകാശത്തിൽ വളരുന്ന ഇൻഡോർ ചെടികൾ ഇതാണ്.
life/home Jan 22 2026
Author: Ameena Shirin Image Credits:google gemini
Malayalam
പീസ് ലില്ലി
പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ഇത് ചെറിയ സൂര്യപ്രകാശത്തിലും അതിജീവിക്കും.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ സൂര്യപ്രകാശത്തിലും വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
Image credits: Getty
Malayalam
സിസി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളമൊഴിച്ചില്ലെങ്കിലും ചെടി നന്നായി വളരും. അതേസമയം ഇതിന് സൂര്യപ്രകാശം ആവശ്യമില്ല.
Image credits: pexels
Malayalam
മണി പ്ലാന്റ്
പടർന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം. സൂര്യപ്രകാശം ഇല്ലെങ്കിലും മണി പ്ലാന്റ് നന്നായി വളരും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
ചെറിയ വെളിച്ചത്തിലും തണുപ്പിലും നന്നായി വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: Getty
Malayalam
ചൈനീസ് എവർഗ്രീൻ
ചെറിയ പ്രകാശത്തിലും തണുപ്പിലും വളരാൻ ഈ ചെടിക്ക് കഴിയും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഇൻഡോർ ചെടിയാണ് ചൈനീസ് എവർഗ്രീൻ.
Image credits: Getty
Malayalam
ഫിലോഡെൻഡ്രോൺ
ഏത് സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന് സൂര്യപ്രകാശം ആവശ്യം വരുന്നില്ല.