നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ ചെടി. വീട്ടിൽ കറ്റാർവാഴ ചെടി വളർത്തുന്നതിന്റെ ഉപയോഗങ്ങൾ അറിയാം.
കറ്റാർവാഴ ചെടിയുടെ ഇലയിലാണ് വെള്ളം ശേഖരിച്ച് വെയ്ക്കുന്നത്. ഇത് പ്രകൃതിദത്ത മോയ്സ്ചറൈസറായി ഉപയോഗിക്കാം.
കറ്റാർവാഴ ചെടിയുടെ ജെൽ മുറിവുകളെ പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കുന്നു. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം ഇത് വളർത്താൻ സാധിക്കും.
വായുവിനെ ശുദ്ധീകരിക്കാൻ കറ്റാർവാഴ ചെടി വളർത്തുന്നത് നല്ലതാണ്. ഇത് അന്തരീക്ഷത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നു.
കറ്റാർവാഴ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നല്ല. അതിനാൽ തന്നെ എവിടെയും എളുപ്പം ഇത് വളർത്താൻ സാധിക്കും.
വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാനും കറ്റാർവാഴ ചെടി വളർത്തുന്നത് നല്ലതാണ്. അതിനാൽ തന്നെ സമാധാന അന്തരീക്ഷം നൽകാനും ഇതിന് സാധിക്കും.
തലമുടി സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ജെൽ ഷാംപൂ ആയും ഉപയോഗിക്കാൻ കഴിയും.
പഴങ്ങളെ ഫ്രഷായി വെയ്ക്കാനും കറ്റാർവാഴ ജെൽ നല്ലതാണ്. വീട്ടിൽ കറ്റാർവാഴ ചെടി വളർത്തുന്നതിന്റെ മറ്റൊരു ഗുണം ഇതാണ്.
പ്രകൃതിദത്തമായി ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ വളർത്തേണ്ട ചെടികൾ
പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ
അടുക്കള ജനാലയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
കിടപ്പുമുറിയിൽ വളർത്താൻ അനുയോജ്യമായ 7 ഇൻഡോർ ചെടികൾ