വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. പച്ചപ്പില്ലാത്ത ഈ ചെടികൾ വീട്ടിൽ വളർത്തൂ.
life/home Jan 20 2026
Author: Ameena Shirin Image Credits:Getty
Malayalam
ചുവന്ന അഗ്ലോനെമ
ഏറ്റവും പ്രചാരമുള്ള വർണ്ണാഭമായ ചെടികളിൽ ഒന്നാണ് ചുവന്ന അഗ്ലോനെമ. ചുവപ്പും പിങ്കും കലർന്ന നിറമാണ് ഇതിനുള്ളത്. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
പർപ്പിൾ ഹാർട്ട്
പർപ്പിൾ നിറത്തിലുള്ള ഇലകളാണ് ഈ ചെടിയുടേത്. ഇത് ഹാങ്ങ് ചെയ്തോ ടേബിളിലോ എളുപ്പം വളർത്താൻ സാധിക്കും. അതേസമയം നല്ല പ്രകാശം ചെടിക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
കലാത്തിയ റോസോപിക്റ്റ്
പച്ച ഇലയുടെ നടുവിലായി കടും പർപ്പിൾ നിറമുള്ള മനോഹരമായ ചെടിയാണ് കലാത്തിയ റോസോപിക്റ്റ. ഈർപ്പവും വെളിച്ചവും ചെടിക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
റെക്സ് ബെഗോണിയ
വെള്ളി, പർപ്പിൾ, പിങ്ക്, മെറൂൺ, പച്ച തുടങ്ങിയ നിറങ്ങൾ കലർന്നതാണ് റെക്സ് ബെഗോണിയ. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
ബ്രോമെലിയാഡ്
ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ബ്രോമെലിയാഡ് ചെടികൾ ലഭ്യമാണ്. നേരിട്ടല്ലാത്ത സൂര്യപ്രകാശവും ചെറിയ അളവിൽ വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
കോലിയസ്
പുറത്തും വീടിനകത്തും എളുപ്പം വളരുന്ന ചെടിയാണ് കോലിയസ്. ചുവപ്പ്, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങൾ ചേർന്നതാണ് ഇതിന്റെ ഇലകൾ.
Image credits: Getty
Malayalam
പോൾക്ക ഡോട്ട് പ്ലാന്റ്
മനോഹരമായ ചെടിയാണ് പോൾക്ക ഡോട്ട് പ്ലാന്റ്. ഹാങ്ങ് ചെയ്തും അല്ലാതെയും ചെടി വളർത്താൻ സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.