ഭക്ഷണം തയാറാക്കുന്ന ഇടമാണ് അടുക്കള. അതിനാൽ തന്നെ ആരോഗ്യ പരിപാലനവും ഇവിടെ നിന്നുമാണ് ആരംഭിക്കേണ്ടത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
life/home Jan 17 2026
Author: Ameena Shirin Image Credits:pinterest
Malayalam
എണ്ണ ഉപയോഗം
ഭക്ഷണ സാധനങ്ങൾ തയാറാക്കുമ്പോൾ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരത്തിൽ കലോറിയുടെ അളവ് കൂട്ടുകയും ചീത്ത കൊളസ്റ്ററോൾ ഉണ്ടാവാനും കാരണമാകുന്നു.
Image credits: Getty
Malayalam
വറുത്ത ഭക്ഷണങ്ങൾ
അമിതമായി വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരത്തിൽ കൊളസ്റ്ററോളിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ഉപ്പും പഞ്ചസാരയും അമിതമാകരുത്
അമിതമായി ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് മെറ്റാബോളിസത്തിന് തടസമാവുകയും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകുന്നു.
Image credits: Getty
Malayalam
ബാക്കിവന്ന ഭക്ഷണങ്ങൾ
ബാക്കിവന്ന ഭക്ഷണം ചൂടാക്കിയതിന് ശേഷം എണ്ണമയമുള്ള പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണം കേടുവരാൻ കാരണമാകുന്നു.
Image credits: Freepik
Malayalam
സോസിന്റെ ഉപയോഗം
സോസ് കൂട്ടി കഴിക്കുമ്പോൾ രുചി ലഭിക്കുമെങ്കിലും അമിതമായി സോസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Image credits: Freepik
Malayalam
ഫൈബറുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നത്
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല കൊളസ്റ്ററോൾ കുറയ്ക്കാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.
Image credits: freepik
Malayalam
അമിതമായി കഴിക്കരുത്
പോഷകഗുണമുള്ള ഭക്ഷണങ്ങൾ പോലും അമിതമായി കഴിക്കാൻ പാടില്ല. ഇത് കൊളസ്റ്ററോൾ കൂടാൻ കാരണമാകുന്നു. ഭക്ഷണം കൃത്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.