മനോഹരമായ ചെടികളിൽ ഒന്നാണ് പീസ് ലില്ലി. വീടിനുള്ളിൽ പീസ് ലില്ലി വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.
life/home Jan 17 2026
Author: Ameena Shirin Image Credits:Getty
Malayalam
വെള്ളം ഒഴിക്കാതിരിക്കുന്നത്
ചെടി വളരണമെങ്കിൽ അതിന് ആവശ്യമായ വെള്ളം ഒഴിക്കേണ്ടതുണ്ട്. ഇലകൾ മഞ്ഞ നിറത്തിലാവുകയും കേടുവരുകയും ചെയ്യുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കാം.
Image credits: Getty
Malayalam
അമിതമായി വെള്ളമൊഴിക്കരുത്
ചെടിക്ക് വളരാൻ വെള്ളം ആവശ്യമാണെങ്കിലും അമിതമായി വെള്ളമൊഴിക്കേണ്ടതില്ല. വെള്ളം തങ്ങി നിൽക്കുന്നത് ചെടി കേടുവരാൻ കാരണമാകുന്നു.
Image credits: Getty
Malayalam
രാസവസ്തുക്കൾ അടങ്ങിയ വെള്ളം
പൈപ്പ് വെള്ളത്തിൽ ക്ലോറിൻ പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നത് ചെടിക്ക് നല്ലതല്ല. ഇത് ചെടി നശിക്കാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ഡ്രെയിനേജ് ഇല്ലാത്തത്
കൃത്യമായ ഡ്രെയിനേജ് ഇല്ലെങ്കിൽ ചെടിയിൽ വെള്ളം തങ്ങി നിൽക്കുകയും വേരുകൾ നശിക്കാനും കാരണമാകുന്നു. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും.
Image credits: Getty
Malayalam
ഈർപ്പം ഇല്ലാത്തത്
പീസ് ലില്ലി ചെടിക്ക് ഈർപ്പം ആവശ്യമാണ്. ഈർപ്പം ഇല്ലാതെ വരുമ്പോൾ ചെടി പെട്ടെന്ന് നശിച്ചുപോകുന്നു.
Image credits: Getty
Malayalam
അമിതമായി വളം ഉപയോഗിക്കുന്നത്
പീസ് ലില്ലി ചെടിക്ക് അമിതമായി വളമിടുന്നത് ഒഴിവാക്കണം. ഇത് ചെടി പെട്ടെന്നു കേടുവരാൻ കാരണമാകുന്നു.
Image credits: Getty
Malayalam
നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത്
ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ടേൽക്കുന്നത് ചെടി നശിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ നേരിട്ട് പ്രകാശമേൽക്കാത്ത സ്ഥലത്താവണം പീസ് ലില്ലി വളർത്തേണ്ടത്.