ഓരോ ചെടികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടികൾ വളർത്തൂ .
life/home Jan 08 2026
Author: Ameena Shirin Image Credits:Getty
Malayalam
ബോസ്റ്റൺ ഫേൺ
വലിപ്പം കുറഞ്ഞ ഇൻഡോർ ചെടിയാണ് ബോസ്റ്റൺ ഫേൺ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ചെറിയ പരിചരണത്തോടെ ബോസ്റ്റൺ ഫേൺ എളുപ്പം വളരുന്നു.
Image credits: Getty
Malayalam
ബാംബൂ പാം
അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഈ ചെടിക്ക് കഴിയും. അതേസമയം നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം ബാംബൂ പാം വളർത്തേണ്ടത്.
Image credits: Getty
Malayalam
ചൈനീസ് എവർഗ്രീൻ
ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. പിങ്ക്, ഓറഞ്ച്, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് ഈ ചെടിയുള്ളത്.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റ് നല്ലതാണ്. രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കുന്നു.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാൻ റബ്ബർ പ്ലാന്റ് നല്ലതാണ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Image credits: Getty
Malayalam
കറ്റാർവാഴ
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ കറ്റാർവാഴ ചെടിക്ക് കഴിയും. രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ നന്നായി ഉറങ്ങാനും സാധിക്കും.
Image credits: Getty
Malayalam
ജെറബെറ
അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ജെറബെറ ചെടിക്ക് സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടി വീടിനെ കൂടുതൽ മനോഹരമാക്കുന്നു.