തണുപ്പുകാലത്ത് വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ ബുദ്ധിമുട്ടാണ്. വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
life/home Jan 07 2026
Author: Ameena Shirin Image Credits:Getty
Malayalam
നന്നായി വെള്ളം കളയണം
വസ്ത്രങ്ങൾ കഴുകിയതിന് ശേഷം വെള്ളം പൂർണമായും പിഴിഞ്ഞ് കളയാൻ ശ്രദ്ധിക്കണം. വെള്ളം തങ്ങി നിൽക്കുന്നത് വസ്ത്രങ്ങൾ ശരിയായ രീതിയിൽ ഉണങ്ങുന്നതിന് തടസമാകുന്നു.
Image credits: Getty
Malayalam
ടവലിൽ പൊതിയാം
കഴുകിയതിന് ശേഷം നനവുള്ള വസ്ത്രങ്ങൾ ഉണങ്ങിയ ടവലിൽ പൊതിയുന്നത് ഈർപ്പത്തെ ആഗിരണം ചെയ്യാനും വസ്ത്രങ്ങൾ എളുപ്പം ഉണങ്ങി കിട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സ്ഥലം തെരഞ്ഞെടുക്കാം
വീടിനുള്ളിൽ വായു തങ്ങി നിൽക്കാത്ത സ്ഥലത്താവണം വസ്ത്രങ്ങൾ ഉണക്കാൻ തെരഞ്ഞെടുക്കേണ്ടത്. ഈർപ്പം തങ്ങി നിൽക്കുന്നത് വസ്ത്രങ്ങൾ ഉണങ്ങാൻ തടസമാകും.
Image credits: Getty
Malayalam
കൂട്ടിയിടരുത്
നനവുള്ള വസ്ത്രങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കണം. നന്നായി ഉണങ്ങാൻ വസ്ത്രങ്ങൾ ഇടവിട്ട് ഇടുന്നതാണ് ഉചിതം.
Image credits: Getty
Malayalam
വായുസഞ്ചാരം വേണം
വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്ന സ്ഥലത്ത് നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. നല്ല കാറ്റും വെളിച്ചവും ഉണ്ടെങ്കിൽ മാത്രമേ വസ്ത്രങ്ങൾ നന്നായി ഉണങ്ങി കിട്ടുകയുള്ളു.
Image credits: Getty
Malayalam
ബാത്റൂമിലും ഉണക്കാം
നല്ല വായുസഞ്ചാരമുള്ള സ്ഥലമാണെങ്കിൽ ബാത്റൂമിനുള്ളിലും വസ്ത്രങ്ങൾ ഉണക്കാനിടാൻ സാധിക്കും. എക്സ്ഹോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ വസ്ത്രങ്ങൾ എളുപ്പം ഉണങ്ങി കിട്ടും.
Image credits: Getty
Malayalam
ഈർപ്പം ഇല്ലാതാക്കാം
വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കണം. ഇത് വസ്ത്രങ്ങൾ ശരിയായ രീതിയിൽ ഉണങ്ങുന്നതിന് തടസമാകുന്നു.