ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് വീടിനുള്ളിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
life/home Jan 14 2026
Author: Ameena Shirin Image Credits:Getty
Malayalam
വായു ശുദ്ധീകരിക്കുന്നു
സ്‌നേക് പ്ലാന്റ് പകൽ സമയങ്ങളിലും രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നു. അതിനാൽ തന്നെ ശുദ്ധവായു ലഭിക്കാൻ വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
ചുറ്റിനും പച്ചപ്പ് നിറഞ്ഞിരിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന്റെ നീളമുള്ള ഇലകൾ വീടിനുള്ളിൽ ശാന്തത നൽകും.
Image credits: Getty
Malayalam
സ്ഥലം
സ്‌നേക് പ്ലാന്റ് ഉയരത്തിൽ വളരുന്നതുകൊണ്ട് തന്നെ കൂടുതൽ സ്ഥലം ചെടിക്ക് ആവശ്യം വരുന്നില്ല. മുറിയുടെ കോർണറിലൊക്കെ എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
വീടിന് ഭംഗി നൽകുന്നു
വീടിനൊരു ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇത് ലിവിങ് റൂമിലും ഓഫീസ് സ്‌പേസിലും എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
ഈർപ്പം നിലനിർത്തുന്നു
സ്‌നേക് പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ മുറിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
ഉറക്കം ലഭിക്കുന്നു
സ്‌നേക് പ്ലാന്റ് രാത്രി സമയങ്ങളിലും ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ ഇത് മുറിക്കുള്ളിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
അലർജി പ്രശ്നങ്ങൾ ഇല്ല
പൊടിപടലങ്ങൾ, പൂമ്പൊടി, സുഗന്ധം പരത്തുക തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ അലർജി ഉള്ളവർക്കും സ്‌നേക് പ്ലാന്റ് വളർത്താൻ സാധിക്കും.