ഓരോ ചെടികൾക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വീട്ടിലെ ഓരോ മുറികളിലും വളർത്തേണ്ട ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
സ്‌നേക് പ്ലാന്റ്, റബ്ബർ പ്ലാന്റ്, സ്പൈഡർ പ്ലാന്റ് തുടങ്ങിയ ചെടികൾ കിടപ്പുമുറിയിൽ വളർത്താവുന്നതാണ്. ഈ ചെടികൾക്ക് നേരിട്ടുള്ള പ്രകാശം ആവശ്യമില്ല.
ഫേൺ, എയർ പ്ലാന്റ്സ്, മണി പ്ലാന്റ്, ഫിലോഡെൻഡ്രോൺ എന്നീ ചെടികൾ ബാത്‌റൂമിൽ വളർത്തുന്നതാണ് ഉചിതം. കാരണം ഇവയ്ക്ക് ഈർപ്പം ഇഷ്ടമാണ്.
റബ്ബർ പ്ലാന്റ്, ഫിലോഡെൻഡ്രോൺ, ബെഗോണിയ, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികൾ ലിവിങ് റൂമിൽ വളർത്തുന്നതാണ് ഉചിതം.
ഫേൺ, എയർ പ്ലാന്റ്സ്, ഔഷധ സസ്യങ്ങൾ, മണി പ്ലാന്റ് തുടങ്ങിയ ചെടികൾ അടുക്കളയിൽ വളർത്തുന്നതാണ് നല്ലത്. ഇവ വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
സക്കുലന്റുകൾ, ഫിറ്റോണിയ, ബെഗോണിയ തുടങ്ങിയ ചെടികൾ കുട്ടികളുടെ മുറിയിൽ വളർത്താവുന്നതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടികളാണിത്.
ബെഗോണിയ, മിന്റ്, ബേസിൽ, ഫേൺ തുടങ്ങിയതരം ചെടികൾ വീടിന്റെ മുൻവശത്ത് വളർത്താവുന്നതാണ്.
ബെഗോണിയ, ഫിറ്റോണിയ, ജേഡ് പ്ലാന്റ് തുടങ്ങിയ ചെടികൾ ജോലി ചെയ്യുന്ന സ്ഥലത്ത് വളർത്താവുന്നതാണ്. ഇത് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുന്നു.
ഇൻഡോറായി വളർത്താൻ സാധിക്കുന്ന പൂക്കളുള്ള 7 ചെടികൾ ഇതാണ്
ഭക്ഷ്യജന്യ രോഗങ്ങൾ തടയാൻ അടുക്കളയിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
മഴക്കാലത്ത് വീടിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 വള്ളിച്ചെടികൾ ഇതാണ്