Malayalam

വായുസഞ്ചാരം

മഴക്കാലത്ത് വീടിനുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

Malayalam

ഇൻഡോർ ചെടികൾ

പീസ് ലില്ലി, സ്‌നേക് പ്ലാന്റ്, അരേക്ക പാം തുടങ്ങിയ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തുന്നത് വീടിന് ഭംഗി നൽകുകയും വായുവിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഈർപ്പത്തെ തടയാം

വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനെ പൂർണമായും തടയേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് പൂപ്പലും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

വസ്ത്രങ്ങൾ ഉണക്കുന്നത്

മഴക്കാലത്ത് വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കുന്നത് പതിവാണ്. എന്നാലിത് വീടിനകത്ത് ഈർപ്പം തങ്ങി നിൽക്കാൻ കാരണമാകുന്നു. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വസ്ത്രങ്ങൾ ഉണക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വായുസഞ്ചാരം സുഗമമാക്കാം

ഫർണിച്ചർ, കട്ടിയുള്ള കർട്ടൻ, ഡോറുകൾ എന്നിവ സുഗമമായ വായുസഞ്ചാരത്തിന് തടസമാകുന്നു. അതിനാൽ തന്നെ സാധനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

ക്രോസ് വെന്റിലേഷൻ

വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ ഉണ്ടെങ്കിൽ വായുസഞ്ചാരം എളുപ്പമാക്കാം. എതിർദിശയിലുള്ള വാതിലുകളും ജനാലകളും തുറന്നിടാൻ ശ്രദ്ധിക്കാം.

Image credits: Getty
Malayalam

വീടിന്റെ വെന്റിലേഷൻ

വീടിനുള്ളിൽ നൽകിയിരിക്കുന്ന വെന്റിലേഷൻ അടച്ചു വെയ്ക്കുന്നത് ഒഴിവാക്കണം. ഇത് വീടിനകത്ത് വായു തങ്ങി നിൽക്കാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ജനാലകൾ തുറന്നിടാം

മഴക്കാലത്ത് ജനാലകൾ തുറന്നിടുന്നത് കുറവാണ്. എന്നിരുന്നാലും വീടിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവിനെ നീക്കം ചെയ്യാൻ ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കണം.

Image credits: Getty

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 വള്ളിച്ചെടികൾ ഇതാണ്

വീട്ടിൽ കടലാസ് ചെടി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കള സിങ്കിന്റെ അടിഭാഗത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്

ഈർപ്പം മൂലം അടുക്കളയിൽ ഉണ്ടാകുന്ന പൂപ്പലിനെ നീക്കം ചെയ്യാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ