ഓരോ ചെടിയും വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമാണ് ഉള്ളത്. വീടകം അലങ്കരിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിക്കുള്ളത്. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം വളർത്താൻ സാധിക്കും.
മണി പ്ലാന്റ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. പടർന്ന് വളരുന്ന മനോഹരമായ ചെടിയാണിത്. ഒന്നിൽകൂടുതൽ ചെടികൾ വളർത്തുന്നത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
ഫേണുകൾ വളർത്തുന്നത് ഡൾ സ്‌പേസിനെ കൂടുതൽ പ്രകാശമുള്ളതാക്കാൻ സഹായിക്കും. കൂടാതെ ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
ഇലകളാണ് ഫിറ്റോണിയ ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത് പലനിറത്തിലും ലഭ്യമാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കും.
ഈർപ്പവും ചൂടുമുള്ള സ്ഥലങ്ങളിലാണ് മോൻസ്റ്റെറ ചെടി വളർത്തേണ്ടത്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
വായുവിനെ ശുദ്ധീകരിക്കാനും വീടിനെ മനോഹരമാക്കാനും ആന്തൂറിയം ചെടി വളർത്തുന്നത് നല്ലതാണ്.
വീട് അലങ്കരിക്കാൻ കഴിയുന്ന മനോഹരമായ ചെടിയാണ് അരേക്ക പാം. ഇത് ലിവിങ് റൂം അല്ലെങ്കിൽ കിടപ്പുമുറിയുടെ കോർണറിൽ വളർത്തുന്നത് ഉചിതം.
അടുക്കളയിൽ വളർത്തേണ്ട പരിചരണം കുറഞ്ഞ ഇൻഡോർ ചെടികൾ
എൽപിജി ക്ഷാമം; അടുക്കളയിലെ ഗ്യാസ് ചോർച്ച തടയാൻ ചെയ്യേണ്ടത്
വീട്ടിൽ ഇൻഡോറായി വളർത്താവുന്ന മനോഹരമായ 7 ചെടികൾ
പച്ചക്കറിയിലെ അണുക്കളെ ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ