ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വിന്ററിൽ വളരുന്ന ഇൻഡോർ ചെടികൾ ഇതാണ്.
life/home Oct 31 2025
Author: Ameena Shirin Image Credits:Social Media
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. തണുപ്പ് കാലത്തും ഇത് നന്നായി വളരുന്നു.
Image credits: Getty
Malayalam
പീസ് ലില്ലി
നേരിട്ടല്ലാത്ത പ്രകാശമാണ് പീസ് ലില്ലിക്ക് ആവശ്യം. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. തണുപ്പത്തും ചെടി നന്നായി വളരുന്നു. കൂടാതെ ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
Image credits: Social Media
Malayalam
കറ്റാർവാഴ
സൂര്യപ്രകാശം ആവശ്യമാണെങ്കിലും തണുപ്പുകാലത്തും ചെടി നന്നായി വളരുന്നു. ഇതിന് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
തിളങ്ങുന്ന ഇലയാണ് ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നത്. ഇതിന് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം. വിന്ററിലും ചെടി നന്നായി വളരുന്നു.
Image credits: Getty
Malayalam
സിസി പ്ലാന്റ്
കുറച്ച് സൂര്യപ്രകാശവും വെളിച്ചവും മാത്രമാണ് സിസി പ്ലാന്റിന് ആവശ്യം. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
Image credits: pexels
Malayalam
ക്രിസ്മസ് കാക്ടസ്
തണുപ്പുകാലത്താണ് ഇത് പൂക്കാറുള്ളത്. കൂടുതൽ പരിചരണം ചെടിക്ക് ആവശ്യമില്ല.