ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അബദ്ധങ്ങൾ ഒഴിവാക്കണേ.
life/home Oct 29 2025
Author: Ameena Shirin Image Credits:Getty
Malayalam
അമിതമായി വേവിക്കരുത്
ഭക്ഷണ സാധനങ്ങൾ അമിതമായി വേവിക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വെള്ളം കളയരുത്
പച്ചക്കറികൾ പാകം ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങൾ എല്ലാം വെള്ളത്തിൽ ലയിച്ചുചേരും. അതിനാൽ തന്നെ ഈ വെള്ളം കളയാൻ പാടില്ല. ഇത് സൂപ്പിലൊക്കെ ചേർത്ത് കുടിക്കാവുന്നതാണ്.
Image credits: Getty
Malayalam
പച്ചക്കറികൾ മുറിക്കുന്നത്
കൂടുതൽ നേരം പച്ചക്കറികൾ മുറിച്ചുവയ്ക്കുന്നത് ഒഴിവാക്കണം. ഇത് പച്ചക്കറിയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
തൊലി കളയുന്നത്
പച്ചക്കറിയുടെ പോഷക ഗുണങ്ങൾ അതിന്റെ തൊലിയിലാണ് അടങ്ങിയിട്ടുള്ളത്. ക്യാരറ്റ്, വെള്ളരി, ഉരുളക്കിഴങ് എന്നിവ മുറിക്കുമ്പോൾ ശ്രദ്ധിക്കാം.
Image credits: Getty
Malayalam
ചൂട് അമിതമാകരുത്
അമിതമായ ചൂടിൽ ഭക്ഷണ സാധനങ്ങൾ വറുക്കാൻ പാടില്ല. ഇത് ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ബാക്കിവന്ന ഭക്ഷണങ്ങൾ
പാകം ചെയ്ത ഭക്ഷണങ്ങൾ തുറന്ന് വയ്ക്കുന്നത് ഒഴിവാക്കണം. ഇത് അണുക്കൾ വളരാനും ഭക്ഷണത്തിന്റെ രുചിയും ഗുണങ്ങളും നഷ്ടപ്പെടാനും കാരണമാകുന്നു.
Image credits: Getty
Malayalam
പാത്രങ്ങൾ ഉപയോഗിക്കുന്നത്
ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉചിതമായ പാത്രങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.