വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും പാറ്റയും പല്ലിയുമൊക്കെ വന്നുകൊണ്ടേയിരിക്കും. ഇവയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.
life/home Oct 27 2025
Author: Ameena Shirin Image Credits:Getty
Malayalam
കർപ്പൂരതുളസി
കർപ്പൂരതുളസി എണ്ണയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ശക്തമായ ഗന്ധം ജീവികൾക്ക് പറ്റാത്തതാണ്. വെള്ളത്തിൽ കലർത്തി തുടച്ചാൽ മതി.
Image credits: Getty
Malayalam
വയണ ഇല
വയണ ഇല ഉപയോഗിച്ചും ഇത്തരം ജീവികളെ അകറ്റി നിർത്താൻ സാധിക്കും. കാരണം ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാറ്റയ്ക്ക് സാധിക്കില്ല.
Image credits: Getty
Malayalam
വിനാഗിരി
വൃത്തിയാക്കിയിട്ടാലും പാറ്റയും പല്ലിയുമൊക്കെ വീട്ടിൽ വരാറുണ്ട്. തുടയ്ക്കുന്ന സമയത്ത് വിനാഗിരിയും ബേക്കിംഗ് സോഡയും വെള്ളത്തിൽ ചേർത്ത് തുടച്ചെടുത്താൽ ജീവികളുടെ ശല്യം ഉണ്ടാവില്ല .
Image credits: Getty
Malayalam
സവാളയും വെളുത്തുള്ളിയും
സവാള, വെളുത്തുള്ളി എന്നിവയുടെ നീര് വെള്ളത്തിൽ ചേർത്തതിന് ശേഷം പാറ്റ വരാറുള്ള സ്ഥലങ്ങൾ ഈ വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കാം. ഇതിന്റെ ഗന്ധം അവയ്ക്ക് ഇഷ്ടമില്ലാത്തതാണ്.
Image credits: Getty
Malayalam
കാപ്പിപ്പൊടി
കാപ്പിപ്പൊടി ഉപയോഗിച്ചും ജീവികളെ അകറ്റി നിർത്താൻ സാധിക്കും. സ്ഥിരമായി പാറ്റയും പല്ലിയും വരുന്ന സ്ഥലങ്ങളിൽ വിതറിയിട്ടാൽ മതി.
Image credits: Getty
Malayalam
നാരങ്ങ നീര്
വെള്ളത്തിൽ നാരങ്ങ നീരും ഉപ്പും കലർത്തി വീട് തുടയ്ക്കാം. ഇതിന്റെ ഗന്ധവും അസിഡിറ്റിയും പാറ്റ വരുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
കർപ്പൂരം
കർപ്പൂരവും, ഗ്രാമ്പു എണ്ണയും വെള്ളത്തിൽ ചേർത്ത് പാറ്റയും പല്ലിയും സ്ഥിരം വരുന്ന സ്ഥലങ്ങൾ തുടയ്ക്കാം. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കില്ല.