വീടിന് ഭംഗിയും സമാധാന അന്തരീക്ഷവും നൽകാൻ ചെടികൾക്ക് സാധിക്കും. എന്നാൽ എല്ലാത്തരം ഇൻഡോർ ചെടികളും വീടിനുള്ളിൽ വളർത്താൻ സാധിക്കില്ല.
life/home Oct 29 2025
Author: Ameena Shirin Image Credits:Getty
Malayalam
കലാഡിയം
മനോഹരമായ ചെടിയാണ് കലാഡിയം. ഇതിൽ കാൽഷ്യം ഓക്സലേറ്റ് ക്രിസ്റ്റൽസുണ്ട്. ഇത് ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിന് ദോഷമാണ്.
Image credits: Getty
Malayalam
കോട്ടൺ പ്ലാന്റ്
ഭംഗി നൽകുമെങ്കിലും വീടിനുള്ളിൽ ഇത് വളർത്തുന്നത് നല്ലതല്ല. കോട്ടൺ പ്ലാന്റ് പൊടിപടലങ്ങളെ ആഗിരണം ചെയ്യുകയും കീടങ്ങൾ വരാനും കാരണമാകുന്നു.
Image credits: Getty
Malayalam
കള്ളിമുൾച്ചെടി
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് കള്ളിമുൾച്ചെടി. എന്നാലിതിൻറെ മൂർച്ചയേറിയ മുള്ളുകൾ അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രത്യേകിച്ചും വളർത്തുമൃഗങ്ങളുള്ള വീടുകളിൽ.
Image credits: Getty
Malayalam
ഇംഗ്ലീഷ് ഐവി
കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ഇംഗ്ലീഷ് ഐവി വീടിനുള്ളിൽ വളർത്താൻ പാടില്ല. ഇതിൽ സപോണിൻ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമാണ്.
Image credits: Getty
Malayalam
ഡെഡ് പ്ലാന്റ്
ഉണങ്ങിയതും കേടുവന്നതുമായ ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കണം. ഇത് കീടങ്ങളെ ആകർഷിക്കുകയും പൂപ്പൽ ഉണ്ടാവാനും കാരണമാകുന്നു.
Image credits: Getty
Malayalam
ഡംബ് കേൻ
വലിപ്പമുള്ള ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതിൽ കാൽഷ്യം ഓക്സലേറ്റ് ക്രിസ്റ്റൽസുണ്ട്. ഇത് ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു.
Image credits: Getty
Malayalam
ലില്ലി
നല്ല സുഗന്ധവും ഭംഗിയുമുള്ള ചെടിയാണ് ലില്ലി. എന്നാലിത് ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമാണ്.