വീട്ടിലെ ഓരോ മുറിയുടേയും സ്വഭാവം അനുസരിച്ചാവണം ഇൻഡോർ ചെടികൾ വളർത്തേണ്ടത്. ലിവിങ് റൂമിൽ വളർത്തേണ്ട ചെടികൾ ഇതാണ്.
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് നേരിട്ടല്ലാത്ത പ്രകാശമാണ് ആവശ്യം. ഇത് ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.
മനോഹരമായ ഇലകളാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം വളരുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ തിളക്കമുള്ള ഇലകളും വെള്ള പൂക്കളും ലിവിങ് റൂമിനെ മനോഹരമാക്കും.
എവിടെയും പെട്ടെന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കുന്നു.
തിളക്കവും കടുംപച്ച നിറവുമുള്ള ഇലകളാണ് റബ്ബർ പ്ലാന്റിന് ഉള്ളത്. ഇത് വലിയ മുറികൾക്ക് ശാന്തമായ അന്തരീക്ഷം നൽകുന്നു.
വീട് തണുപ്പിക്കാൻ ഈ ചെടിക്ക് സാധിക്കും. കൂടാതെ ലിവിങ് റൂമിന് ട്രോപ്പിക്കൽ ലുക്ക് ലഭിക്കാനും പാർലർ പാം വളർത്തിയാൽ മതി.
വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ഇൻഡോർ ചെടിയാണ് സിസി പ്ലാന്റ്. ഇതിന്റെ തിളക്കമുള്ള കട്ടിയുള്ള ഇലകൾ ലിവിങ് റൂമിനെ ഭംഗിയാക്കുന്നു.
അടുക്കളയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം
ഭക്ഷണത്തിന്റെ പോഷകങ്ങൾ ഇല്ലാതാക്കുന്ന 7 അബദ്ധങ്ങൾ ഇതാണ്
ബാത്റൂമിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചെടികൾക്ക് ആവശ്യമായ 7 അടുക്കള വളങ്ങൾ ഇതാണ്