ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
life/home Nov 25 2025
Author: Ameena Shirin Image Credits:Getty
Malayalam
അമിതമായി വേവിക്കരുത്
ഭക്ഷണ സാധനങ്ങൾ അമിതമായി വേവിക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പച്ചക്കറികൾ മുറിക്കുന്നത്
പാചകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികൾ മുറിച്ചുവെയ്ക്കുന്നത് ജോലി എളുപ്പമാക്കുമെങ്കിലും, ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
അമിതമായ ചൂട്
നല്ല ചൂടിൽ പാകം ചെയ്യുമ്പോൾ ഭക്ഷണ സാധനങ്ങൾ നന്നായി മൊരിഞ്ഞുകിട്ടും. എന്നാൽ അമിതമായ ചൂടിൽ പാകം ചെയ്യുന്നത് ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പാകം ചെയ്ത വെള്ളം
പച്ചക്കറി പാകമായതിന് ശേഷം ബാക്കിവന്ന വെള്ളം കളയുന്നത് ഒഴിവാക്കാം. കാരണം വേവിക്കുമ്പോൾ പച്ചക്കറിയുടെ ഗുണങ്ങൾ വെള്ളത്തിൽ ലയിച്ച് ചേരുന്നു.
Image credits: Getty
Malayalam
തൊലി കളയുന്നത്
മിക്ക പച്ചക്കറികളുടേയും പോഷക ഗുണങ്ങൾ അതിന്റെ തൊലിയിലാണുള്ളത്. ക്യാരറ്റ്, വെള്ളരി, ആപ്പിൾ, ഉരുളകിഴങ്ങ് എന്നിവയുടെ തൊലി കളയുമ്പോൾ ശ്രദ്ധിക്കാം.
Image credits: Getty
Malayalam
ബാക്കിവന്ന ഭക്ഷണങ്ങൾ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ തുറന്ന് വെയ്ക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പാത്രങ്ങൾ
വ്യത്യസ്തമായ മെറ്റീരിയൽ ഉപയോഗിച്ചാണ് പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതിനനുസരിച്ചാവണം ഭക്ഷണ സാധനങ്ങൾ പാകം ചെയ്യേണ്ടത്.